Thursday, 19 September - 2024

സഊദി എയർലൈൻസ് ക്വാറന്റൈൻ പാക്കേജ് നിബന്ധനകളും വ്യവസ്ഥകളും അറിയാം

കുട്ടികൾക്ക് സൗജന്യം, മറ്റു വിമാന ടിക്കറ്റുകളിൽ സഊദിയ ക്വാറന്റൈൻ സൗകര്യം ലഭ്യമല്ല

റിയാദ്: ഈ മാസം 20 മുതൽ സഊദിയിൽ എത്തുന്ന വിദേശികളിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ക്വാറന്റൈൻ നിര്ബന്ധമാക്കിയതോടെ സഊദി ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ് പ്രത്യേക മൂന്ന് തരത്തിലുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജുകളാണ് സഊദിയ പുറത്തിറക്കിയിട്ടുള്ളത്. പ്രധാന നഗരികളായ റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സഊദി എയർലൈൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സഊദി എയർലൈൻസ് ഒരുക്കുന്ന ക്വാറന്റൈൻ സംവിധാനം ബുക്ക് ചെയ്യുന്നതുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഇപ്രകാരമാണ്.

ബുക്കിംഗ് നിബന്ധനകളും വ്യവസ്ഥകളും:

1: മെയ് എട്ട് മുതൽ ബുക്ക് ചെയ്‌ത ടിക്കറ്റുകൾക്കും ജൂൺ 30 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും ക്വാറന്റൈൻ സൗകര്യം ബുക്ക് ചെയ്യാനാകും.

2: എല്ലാ ക്ലാസ് യാത്രക്കാർക്കും വ്യത്യസ്‌ത പാക്കേജുകൾ ലഭ്യമാണ്

3: ഓൺ‌ലൈൻ, ടെലി-സെയിൽ‌സ്, സി‌ടി‌ഒകൾ‌ അല്ലെങ്കിൽ‌ ട്രാവൽ‌ ഏജന്റുമാർ‌ എന്നിങ്ങനെ ഏത് മുഖേന എടുക്കുന്ന ടിക്കറ്റുകൾക്കും ക്വാറന്റൈൻ പാക്കേജ് ബുക്ക് ചെയ്യാനാകും.

4: മറ്റേതെങ്കിലും പ്രമോഷനുമായോ ഓഫറുമായോ സംയോജിച്ച് സാധുതയുണ്ടാകുകയില്ല

5: മുൻ‌കൂട്ടി അറിയിക്കാതെ ഓഫറുകൾ‌ മാറ്റത്തിന് വിധേയമായിരിക്കും

6: ബുക്കിംഗ് റീഫണ്ട് ചെയ്യാനാവില്ല

7: സഊദി എയർലൈൻസ് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്

8: സഊദി ഫ്ലൈറ്റ് ബുക്കിംഗ് ഉണ്ടായിരിക്കണം, മറ്റ് എയർലൈൻ ബുക്കിംഗുകളിൽ ഈ പാക്കേജുകൾ ബാധകമല്ല

9: തിരഞ്ഞെടുത്ത ഹോട്ടലുകളിൽ മാത്രമായിരിക്കും ക്വാറന്റൈൻ

10: വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര പാക്കേജുകളിൽ ഉൾപ്പെടും

11: പാക്കേജുകൾ സഊദി ഹോളിഡേ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്

ഹോട്ടൽ നിബന്ധനകളും വ്യവസ്ഥകളും:

1: ചെക്ക്-ഇൻ ചെയ്യുമ്പോൾ താസക്കാരനിൽ നിന്ന് സെക്യൂരിറ്റിയായി പണം ആവശ്യപ്പെടാം. ഈ തുക ഹോട്ടൽ വിടുമ്പോൾ സാധനങ്ങൾ പരിശോധിച്ച് കേടുപാടുകൾ ഉണ്ടായില്ലെങ്കിൽ തിരിച്ചു നൽകാവുന്നതാണ്.

2: ക്വാറന്റൈൻ കാലയളവിൽ “പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം” എന്നീ മൂന്ന് ഭക്ഷണം മാത്രമാണ് നൽകുക. ഇത് റൂമുകളിൽ എത്തിക്കും.

3: മൂന്ന് പാക്കേജുകളിലും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴ ഭക്ഷണം എന്നിവ ഉൾപ്പെടുന്നു.

4: 6 വയസ്സുവരെയുള്ള കുട്ടികൾക്ക് താമസസൗകര്യവും ഭക്ഷണവും സൗജന്യമായി പ്രയോജനപ്പെടുത്താം. എന്നാൽ, ഇരട്ട കിടക്ക സൗകര്യമുള്ള മുറിയിൽ രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ല.

5: 7 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുമായി കിടക്ക പങ്കിടാം. എന്നാൽ, ഒരു രാത്രിക്ക് ഒരു കുട്ടിക്ക് ഇത്ര റിയാൽ നിരക്കിൽ ചെറിയ നിരക്ക് ഈടാക്കും. അതിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടും.

6: ഇക്കാര്യങ്ങളിൽ വിവിധ ഹോട്ടലുകളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും

ഏറ്റവും കുറഞ്ഞ സ്റ്റാറുകൾ ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുത്താൽ പോലും 7 ദിവസത്തേക്ക് 50,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരും. ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിൽ കയറാവുന്നതാണ്.

സഊദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു

……………………              …………………………                 …………………………………….

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

 

Most Popular

error: