Thursday, 12 September - 2024

ഫിറ്റ്‌ സംഘടിപ്പിക്കുന്ന തായിഫ് ടൂർ നാളെ

ജിദ്ദ: പെരുന്നാൾ പ്രമാണിച്ചു ‘ഫിറ്റ്‌’ സംഘടിപ്പിക്കുന്ന തായിഫ് ടൂർ നാളെ. നാളെ രാവിലെ ഷറഫിയയിൽ നിന്ന് പുറപ്പെട്ടു തായ്‌ഫിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ശേഷം അർദ്ധ രാത്രിയോടെ മടങ്ങിയെത്തുന്ന രൂപത്തിലാണ് യാത്ര.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തപ്പെടുന്ന യാത്രയിൽ വിനോദ – വിജ്ഞാന പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ‘ഫിറ്റ്‌’ പ്രവാസികൾക്ക് ഉപകാരപ്രദമായ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

Most Popular

error: