റിയാദ്: രാജ്യത്തെ മൊത്ത, റീട്ടെയിൽ വ്യാപാര സ്റ്റോറുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള പ്രിവന്റീവ് പ്രോട്ടോക്കോളുകൾ അപ്‌ഡേറ്റ് ചെയ്യുന്നതായി വാണിജ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. ശവ്വാൽ ഒന്ന് മുതൽ അഥവാ നാളെ മുതൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇവിടെ ജോലി ചെയ്യാനാകൂ.
തവക്കൽനയിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് അനുസരിച്ച് ജോലിസ്ഥലത്ത് ഹാജരാകുന്ന എല്ലാ തൊഴിലാളികൾക്കും രണ്ട് ഡോസ് അല്ലെങ്കിൽ ഒരു ഡോസ് അല്ലെങ്കിൽ കൊവിഡ് വാക്‌സിൻ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധയിൽ നിന്ന് മോചനമായവരിൽ പ്രതിരോധ ശേഷിയുള്ളവർക്കും ജോലിക്ക് വരാനാകും. മൂന്ന് വിഭാഗങ്ങളും തവക്കൽനയിലെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരിക്കും ജോലി ചെയ്യാൻ അർഹരായിരിക്കുക.
വാക്സിൻ സ്വീകരിക്കാത്ത തൊഴിലാളി ഹാജരാകണമെന്ന് സ്ഥാപനം ആഗ്രഹിക്കുന്നുവെങ്കിൽ ഏഴു ദിവസത്തിനുള്ളിലെ ലബോറട്ടറി പരീക്ഷ പിസിആറിന് നെഗറ്റീവ് ഫലം നേടണം. എല്ലാ പ്രദേശങ്ങളിലെയും ഭക്ഷണ സ്റ്റോറുകളാണെന്നും മക്കയിലെയും മദീനയിലെയും എല്ലാ ഷോപ്പുകളും സേവന ദാതാക്കൾക്കും വ്യവസ്ഥ ബാധമാമേണെന്നും മന്ത്രാലയം സൂചിപ്പിച്ചു
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇