റിയാദ്: പാകിസ്ഥാൻ തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി (ഐ.യു.യു) പുതിയ കാംപസിൽ സൽമാൻ രാജാവിന്റെ നാമധേയത്തിൽ ഗ്രാൻഡ് പള്ളി നിർമ്മിക്കാൻ അനുമതി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഊദി സന്ദർശനത്തോടനുബന്ധിച്ചാണ് സൽമാൻ രാജാവിന്റെ പ്രഖ്യാപനം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായാണ് ഇമ്രാൻ ഖാൻ സഊദി അറേബ്യയിൽ എത്തിയത്. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ർജാകുമാരനുമായി ഇമ്രാൻ ഖാൻ കൂടിക്കാഴ്ച്ച നടത്തി.
നഗരത്തിന്റെ എച്ച് 10 സെക്ടറിൽ 41,200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 32 മില്യൺ ഡോളർ വിലമതിക്കുന്ന ബൃഹത്തായ പദ്ധതിയുൾപ്പെടുന്നതാണ് സൽമാൻ രാജാവിന്റെ പേരിലുള്ള ഗ്രാൻഡ് മസ്‌ജിദ് സമുച്ചയം. ഒരു പ്രാർത്ഥനാ ഹാൾ, ഒരു ലൈബ്രറി, സൽമാന്റെ പേരിലുള്ള മ്യൂസിയം എന്നിവ ഉൾപ്പെടുന്നു. ഭരണ സൗകര്യങ്ങൾക്കും സഹായ സേവനങ്ങൾക്കും പുറമേ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേരിലുള്ള കോൺഫറൻസ് ഹാളും ഇവിടെയുണ്ടാകും. 6,800 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രാർഥനാലയത്തിൽ 6,000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. പള്ളിയുടെ ബാൽക്കണിയിൽ 600 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 4000 ചതുരശ്ര മീറ്റർ വിസ്തീർണവും 6000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള അംഗ സ്നാനത്തിനുള്ള സൗകര്യങ്ങളും ഉൾപ്പെടും.
സൽമാൻ രാജാവിന്റെ പേരിലുള്ള ലൈബ്രറിക്ക് 2,800 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. പണ്ഡിതന്മാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ആരാധകർക്കും അറിവിന്റെ ഒരു ദീപമായി മാറുകയാണ് ലൈബ്രറിയുടെ ലക്‌ഷ്യം. ഇസ്‌ലാമിക ചരിത്രത്തിനായുള്ള സൽമാൻ രാജാവിന്റെ പേരിൽ തന്നെയുള്ള മ്യൂസിയം 2,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതായിരിക്കും. കിരീടാവകാശിയുടെ പേരിലുള്ള 2,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കോൺഫറൻസ് ഹാൾ ഒരേ സമയം അഞ്ഞൂറ് പേരെ ഉൾകൊള്ളാൻ കഴിയും. സന്ദർശനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനായി സഊദി അറേബ്യയും പാകിസ്ഥാനും വെള്ളിയാഴ്ച രണ്ട് കരാറുകളും ധാരണാപത്രങ്ങളും ഒപ്പിട്ടു.