Saturday, 27 July - 2024

അഷ്‌റഫ് ആഡൂർ സ്മാരക കഥാപുരസ്കാരം നജിം കൊച്ചുകലുങ്കിന്

റിയാദ്: കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അഷ്‌റഫ് ആഡൂരിന്റെ സ്മരണക്കായി ‘അഷ്‌റഫ് ആഡൂർ സൗഹൃദ കൂട്ടായ്മ’ ഏർപ്പെടുത്തിയ രണ്ടാമത് കഥാപുരസ്കാരത്തിന് ‘ഗൾഫ് മാധ്യമം’ സഊദി ന്യൂസ് ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക് അർഹനായി. ‘കാട്’ എന്ന കഥക്കാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 288 എൻട്രികളിൽ നിന്ന് വി.എസ് അനിൽകുമാർ, ടി.പി വേണുഗോപാലൻ, കെ.കെ രേഖ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്‌. അവാർഡ് ദാന ചടങ്ങ് പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൊല്ലം ജില്ലയിൽ കൊച്ചുകലുങ്ക് സ്വദേശിയായ നജീം ചരിത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. 1996 മുതൽ പത്രപവർത്തന രംഗത്തുള്ള ഇദ്ദേഹം 2001 മുതൽ സഊദി അറേബ്യയിൽ പ്രവാസിയായതിന് ശേഷം വര്ഷങ്ങളായി ‘ഗൾഫ് മാധ്യമം’ റിപ്പോർട്ടറാണ്. പ്രവാസ പത്രപ്രവർത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘കനൽ മനുഷ്യർ’ എന്ന പേരിൽ പുസ്തകമായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു. മാധ്യമപ്രവർത്തനത്തിനും സർഗാത്മക സാഹിത്യത്തിനും നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ജാസ്മിൻ എ.എൻ ആണ് ഭാര്യ. മക്കൾ: ഫിദൽ, ഗസൽ.

Most Popular

error: