Friday, 13 December - 2024

ഫിറ്റ്‌ തായിഫ് ടൂർ സംഘടിപ്പിക്കുന്നു

ജിദ്ദ: പ്രവാസികൾക്ക് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഫിറ്റ്‌ ജിദ്ദയുടെ ആഭിമുഖ്യത്തിൽ തായിഫിലേക്ക് ചരിത്ര- പഠന യാത്ര സംഘടിപ്പിക്കുന്നു. രണ്ടാം പെരുന്നാൾ ദിനത്തിൽ ജിദ്ദയിൽ നിന്നും രാവിലെ പുറപ്പെട്ട് തായിഫിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു അർദ്ധ രാത്രിയോടെ ജിദ്ദയിൽ തിരിച്ചെത്തുന്ന രൂപത്തിലാണ് യാത്ര പരിപാടി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന തായിഫ് ടൂർ പരിപാടിയിൽ കുടുംബിനികൾക്കും പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ഫോറം ഫോർ ഇന്നോവറ്റീവ് തൊട്ട്സ് (ഫിറ്റ്‌ ) പ്രവാസികളുടെ വൈജ്ഞാനിക – സാംസ്‌കാരിക പുരോഗതിക്ക് ആവശ്യമായ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

Most Popular

error: