ദോഹ: ഖത്തർ ധനമന്ത്രി അലി ഷരീഫ് അൽ ഇമാദി അറസ്റ്റിൽ. പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള അന്വേഷണത്തിന്റെ ഭാഗമായി ഖത്തർ അറ്റോർണി ജനറൽ ഉത്തരവിന്റെ ഭാഗമായാണ് അറസ്റ്റ് ഉത്തരവെന്ന് ദേശീയ മാധ്യമങ്ങക് റിപ്പോർട്ട് ചെയ്തു. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദിയെ അറസ്റ്റുചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടിട്ടുണ്ട്. പൊതു ഓഫീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, പൊതു ഫണ്ടുകൾക്ക് കേടുപാടുകൾ, അധികാര ദുർവിനിയോഗം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളിൽ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് അറ്റോർണി ജനറൽ അറിയിച്ചു.