Thursday, 10 October - 2024

നേപ്പാളിൽ ബുധനാഴ്ച അർദ്ധ രാത്രി മുതൽ വിമാന വിലക്ക്, ഇവിടെ കുടുങ്ങിയ പ്രവാസികൾക്ക് കനത്ത തിരിച്ചടി

കാഠ്മണ്ഡു: കൊറോണ കൊവിഡ് വൈറസ് അണുബാധ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളും രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കാൻ നേപ്പാൾ തീരുമാനിച്ചു. ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച അർദ്ധരാത്രി മുതലും അന്താരാഷ്ട്ര വിമാനങ്ങൾ ബുധനാഴ്ച അർദ്ധരാത്രി മുതലുമാണ് നിലവിൽ വരുന്നത്. മെയ് 14 വരെ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് നേപ്പാൾ ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് ദി കാഠ്മണ്ഡു പോസ്റ്റ്‌ റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനം ഇവിടെ കുടുങ്ങിയവർക്ക് കനത്ത തിരിച്ചടിയാണ്.

മന്ത്രിസഭയുടെ തീരുമാനത്തിന് മുമ്പ് തന്നെ , രാജ്യത്തെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ-സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ – വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഒരു നിശ്ചിത ക്വാട്ട സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. “രാജ്യം മുഴുവൻ ഇപ്പോൾ കടുത്ത നിയന്ത്രണത്തിലാണ്. രണ്ടാഴ്ചത്തെ വിമാന സർവ്വീസ് വിലക്ക് വിവേകപൂർണ്ണമായ തീരുമാനമാണ്,” ബുദ്ധ എയർ മാനേജിംഗ് ഡയറക്ടർ ബിരേന്ദ്ര ബഹാദൂർ ബാസ്നെറ്റ് ദി കാഠ്മണ്ഡു പോസ്റ്റിനോട് പറഞ്ഞു. ഞങ്ങൾ ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ പിന്നീട് ഞങ്ങൾ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Popular

error: