Saturday, 27 July - 2024

സഊദിയിലേക്ക് സന്ദർശനം ഉൾപ്പെടെ ഏതാനും വിസകളിൽ എത്തുന്നവർക്ക് കൊവിഡ് ഇൻഷൂറൻസ്

റിയാദ്: സഊദിയിലേക്കെത്തുന്ന വിദേശികൾ കൊവിഡ് ഇൻഷൂറൻസ്. ഇതിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് സഊ ദി അറേബ്യയും കൗൺസിൽ ഓഫ് കോപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസും ഇൻഷുറൻസ് പോളിസി അപ്‌ഡേറ്റ് ചെയ്യുന്നതായി പ്രഖ്യാപിച്ചു. കൊറോണ അണുബാധയുടെ അപകടസാധ്യതകൾ മുന്നിൽ കണ്ടാണ് ഏതാനും വിസക്കാർക്ക് ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപിച്ചത്. ടൂറിസം, ഉംറ, സന്ദർശനം തുടങ്ങിയുള്ള വിസകളിൽ എത്തുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയത്

എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന് പുറത്തുനിന്ന് വരുന്ന വിദേശികൾക്ക് കൊറോണ വൈറസ് ബാധിച്ച കേസുകൾക്ക് ആരോഗ്യ പരിരക്ഷ നൽകുകയാണ് ഈ കവറേജ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് ചികിത്സ വേഗത്തിലാക്കാനും ഇത് കാരണമാകും.

വൈറസ് ബാധ കേസുകൾ, വൈറസ് ബാധയേറ്റാലുള്ള ചികിത്സിക്കുന്നതിനുള്ള ചെലവുകൾ,വൈറസ് ബാധിതരുടെ ക്വാറന്റൈൻ ചിലവ്, അടിയന്തിര സാഹചര്യങ്ങളിൽ മെഡിക്കൽ സേവനങ്ങൾ എന്നിവയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.

മെയ് പതിനേഴു മുതൽ രാജ്യത്ത് അന്തരാഷ്ട്ര വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതിനു മുന്നോടിയായാണ് ഇത്തരം നടപടികൾ പ്രഖ്യാപിച്ചത്. പുതിയ നിർദേശം വന്നതോടെ വിദേശികൾക്ക് സഊദി പ്രവേശനം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണെന്നാണ് സൂചിപ്പിക്കുന്നത്. നേരത്തെ, സെൻട്രൽ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ഇൻഷുറൻസ് പോളിസി യാത്രയ്ക്ക് മുമ്പായി കരസ്ഥമാക്കിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്ക് നിർദേശം നൽകിയിരുന്നു. മെയ് പതിനേഴു മുതൽ ആരംഭിക്കുന്ന വിമാന സർവ്വീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവാനയിലാണ് മന്ത്രാലയം ഇത് ഉൾപ്പെടുത്തിയിരുന്നത്.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇

https://chat.whatsapp.com/D3tSLA40X9mAIY3lFolR8r

Most Popular

error: