ജിദ്ദ: സഊദി പുരാതന വാണിജ്യ നഗരമായ ജിദ്ദക്ക് നേരെ വ്യോമക്രമണ ശ്രമം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണശ്രമം. എന്നാൽ, സഊദി പ്രതിരോധ സേന ഇവ തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജിദ്ദയെ ലക്ഷ്യമിട്ടുള്ള ശത്രുതാപരമായ വ്യോമാക്രമണ ലക്ഷ്യത്തെ സഊദി പ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.
എന്നാൽ, കൂടുതൽ വിവരങ്ങൾ മന്ത്രാലയം നൽകിയിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നും വെളിപ്പെടുത്തിയിട്ടില്ല. യമനിലെ ഇറാൻ അനുകൂല ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. നേരത്തെയും പല തവണ സഊദിക്കെതിരെ ഹൂതികൾ മിസൈലുകൾ ഉപയോഗിച്ചും പൈലറ്റില്ല ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.