അബുദാബി: ഇന്ത്യയിൽ നിന്നും യു എ ഇ യുളേക്കുള്ള വിമാന സർവ്വീസ് വിലക്ക് മെയ് പതിനാല് വരെ നീട്ടിയതായി എമിറേറ്റ്സ് അറിയിച്ചു. നേരത്തെ പത്ത് ദിവസത്തേക്കുള്ള വിമാന വിലക്കായിരുന്നു യു എ ഇ ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് മെയ് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയതായി എമിറേറ്റ്സ് വിമാന കമ്പനി അറിയിച്ചത്.
ഇന്ന് പുറത്തിറക്കിയ എമിറേറ്റ്സ് അപ്ഡേറ്റ്ലാണ് സർവ്വീസുകൾ മെയ് പതിനാല് വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ പതിനാല് ദിവസത്തിനുള്ളിൽ താമസിച്ച ഒരു യാത്രക്കാർക്കും യു എ ഇ യിലെ ഒരു വിമാനത്താവളത്തിലേക്കും പ്രവേശനം നൽകുകയില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.
ടിക്കറ്റ് റീ ബുക്കിങ്ങിനായി എമിറേറ്റ്സ് ഓഫീസിലേക്ക് ബന്ധപ്പെടുകയോ എമിറേറ്റ്സ് കൊവിഡ് വൈവർ പോളിസി കോഡ് ഉപയോഗിക്കുകയോ ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക👇