Thursday, 12 September - 2024

ഇൻകം ടാക്സ് നടപ്പാക്കില്ല, 15% വാറ്റ് താത്കാലികം: സഊദി കിരീടവകാശി

റിയാദ്: രാജ്യത്ത് ഇൻകം ടാക്സ് നടപ്പാക്കാൻ ഉദ്ദേശമില്ലെന്ന് കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ. സഊദി വിഷൻ 2030 പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ.

15% വാറ്റ് താത്കാലികം മാത്രമാണ്. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനാണ് ഇത് പ്രഖ്യാപിച്ചത്. ഈ തീരുമാനം താൽക്കാലികമാണെന്നും ഇത് 5 വർഷത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/EKlixFB65tvH7kM7dHLgfp

Most Popular

error: