ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യുവ പണ്ഡിതനും ചിന്തകനുമായ മുസ്തഫ ഹുദവി കൊടക്കാടിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകുന്നു. ഏപ്രിൽ 23 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ബാഗ്ദാദിയ്യയിലുള്ള സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ചാണ് പരിപാടി.
ജിദ്ദയിലെ കെഎംസിസി പ്രവർത്തകർക്ക് വേണ്ടി സെൻട്രൽ കമ്മിറ്റി നടത്തിയിരുന്ന ‘പാഠശാല’ എന്ന ദ്വൈവാര പഠന ക്ലാസ് ശ്രദ്ധേയമായിരുന്നു. പ്രസ്തുത ക്‌ളാസിൽ ‘മുസ്‌ലിം രാഷ്ട്രീയം മദീനയുടെ മാതൃക’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തിരുന്നത് മുസ്തഫ ഹുദയായിരുന്നു. ഖുർആനിന്റെയും ഹദീസിന്റെയും ചരിത്ര ഗ്രന്ഥങ്ങളെയും ആസ്പദമാക്കി മുസ്തഫ ഹുദവി നടത്തിയിരുന്ന ക്ലാസ് ഏറെ വിജ്ഞാന പ്രദമായിരുന്നു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചു വെള്ളിയാഴ്ച നടത്തപ്പെടുന്ന യാത്രയയപ്പ് പരിപാടിയിൽ ജിദ്ദയിലെ കെഎംസിസി നേതാക്കളും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അറിയിച്ചു.