Saturday, 27 July - 2024

ദമാം ഇസ്‌ലാമിക് കൾച്ചറൽ സെൻറർ അൽ റയ്യാൻ വൈജ്ഞാനിക വേദി

ദമാം: അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും പൂക്കാലമായ പരിശുദ്ധ റമദാൻ നമ്മുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന റമദാൻ ദിനങ്ങളിൽ വിശ്വാസികൾക്കായി അൽ റയ്യാൻ എന്ന പേരില്‍
വൈവിധ്യമാർന്ന വിജ്ഞാന സംരംഭവുമായി ദമാം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ ഓണ്‍ലൈന്‍ വിജ്ഞാന വേദി ഒരുക്കുന്നു. https://us02web.zoom.us/j/85278858366?pwd=bXBGYlFIR2ttMDlzRUpyWUxiNHB6Zz09 Meeting ID: 852 7885 8366 Passcode: ICC2021എന്ന സൂം പ്ലാറ്റ്ഫോമിലൂടെ എല്ലാ ദിവസവും വൈകുന്നേരം 5 മണിമുതൽ മുക്കാല്‍ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് പഠന വേദി.

ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികള്‍ പങ്കെടുക്കാവുന്നതാണ്. നോമ്പ് :മഹത്വങ്ങൾ, വിധികൾ, മര്യാദകള്‍, നോമ്പിന്‍റെ ഫലങ്ങള്‍, വൃതം പുണ്യങ്ങളും മഹത്വങ്ങളും, ഖുർആൻ വിജ്ഞാനം ഏതാനും ചരിത്രങ്ങൾ, ഹദീസ് വിഞ്ജാനം ഏതാനും ചരിത്രങ്ങൾ, കർമശാസ്ത്രം ഏതാനും ചരിത്രങ്ങൾ, വിശ്വാസകാര്യങ്ങൾ ഏതാനും ചരിത്രങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഷെയ്ഖ്‌ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനിയുടെ നേതൃത്വത്തില്‍ ദിനേനയുള്ള റമദാന്‍ വിജ്ഞാന വേദി നടക്കും. കൂടാതെ വാരാന്ത്യ പഠന സംഗമങ്ങള്‍ ആദ്യത്തെ 3 വെള്ളിയാഴ്ചകളിൽ തറാവീഹ് നമസ്കാരത്തിന് ശേഷം ഉണ്ടായിരിക്കുന്നതാണെന്ന് ദമാം ഐ സി സി മലയാള വിഭാഗം അധികൃതര്‍ വാര്‍ത്താക്കു
റിപ്പില്‍ അറിയിച്ചു.

Most Popular

error: