ന്യൂഡൽഹി: കൊവിഡ് കേസുകളിൽ ഇന്ത്യയിൽ കാര്യങ്ങൾ കൈവിടുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം 168,912 പുതിയ കേസുകളും 904 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ ആഗോള തലത്തിൽ കൊറോണ വൈറസ് ബാധിച്ച രണ്ടാമത്തെ രാജ്യമായി ബ്രസീലിനെ മറികടന്ന് ഇന്ത്യ കുതിച്ചതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത്. ഏറ്റവും ഒടുവിൽ 904 രോഗികൾ മരണപ്പെട്ടതോടെ ആകെ മരണം 170,179 ആയി ഉയർന്നു.
ഇന്ത്യയുടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 13.53 ദശലക്ഷത്തിലെത്തിയപ്പോൾ ബ്രസീലിലെ മൊത്തം കേസുകളുടെ എണ്ണം 13.48 ദശലക്ഷമാണ്. ആഗോളതലത്തിൽ 31.2 ദശലക്ഷം കേസുകളുമായി അമേരിക്കയാണ് ഏറ്റവും മുന്നിൽ.