Thursday, 12 September - 2024

ഹജ്ജ് വെൽഫെയർ ഫോറം സി. ജി ക്ക് സ്വീകരണം നൽകി

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി നിയമിതനായ കോൺസൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലമിന് ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചെയർമാൻ നസീർ വാവകുഞ്ഞ് കോൺസൽ ജനറലിനു പൂച്ചെണ്ട് നൽകി. ഉപദേശക സമിതി അംഗം അബ്ബാസ് ചെമ്പൻ, കോഓർഡിനേറ്റർ സി. എച്ച് ബഷീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആശംസകളും സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചു കൊണ്ടുള്ള പത്രവും കോൺസൽ ജനറലിനു സമർപ്പിച്ചു.

കാൽ നൂറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് പ്രവർത്തിക്കുന്ന ഹജ്ജ് വെൽഫെയർ ഫോറത്തിന്റ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഹജ്ജിനെത്തുന്ന ജന ലക്ഷങ്ങൾക്ക് സന്നദ്ധ സേവകരുടെ സേവനം ലഭിക്കുന്നത് മഹത്തായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് കോൺസുലേറ്റ് എന്ന് അദ്ദേഹം ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികളെ അറിയിച്ചു.

ജിദ്ദയിലെ വിവിധ മത- രാഷ്ട്രീയ – സാമൂഹ്യ സംഘടനകളുടെ പൊതു കൂട്ടായ്മയാണ് ഹജ്ജ് വെൽഫെയർ ഫോറം.

Most Popular

error: