ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക്കോളേജിന്റെ വാർഷിക സമ്മേളനം പ്രമാണിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഓസ്‌ഫോജ്‌ന’ ജിദ്ദ കമ്മിറ്റി ഐക്യ ദാർഢ്യം സംഘടിപ്പിച്ചു. സൂം ഓൺലൈനിൽ നടന്ന പരിപാടി സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രൂസി തങ്ങൾ മേലാറ്റൂർ ഉദ്‌ഘാടനം ചെയ്തു. ജാമിഅഃ യിലെ വിദ്യാർത്ഥികൾ രാജ്യത്തിനകത്തും പുറത്തും ഇസ്‌ലാമിക ദഅവ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ആയതിനാൽ ജാമിഅഃ നൂരിയ്യ കേരള മുസ്‌ലിംകളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ സൂക്ഷ്‌മതയും ആത്മാർത്ഥതയും ഉള്ള പൂർവ സൂരികളായ നേതാക്കൾ സ്ഥാപിച്ച ജാമിഅഃ വിജ്ഞാനത്തിന്റെ കെടാ വിളക്കായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ അധ്യക്ഷത വഹിച്ചു.’മത നിരാസത്തിന്റെ സ്വതന്ത്ര ചിന്തകൾ’ എന്ന വിഷയത്തിൽ മുജ്‌തബ ഫൈസി ആനക്കര പ്രഭാഷണം നടത്തി. ഇബ്‌റാഹീം ഫൈസി തിരൂർക്കാട്, മുസ്തഫ ഹുദവി കൊടക്കാട്, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, ഫാറൂഖ് ഫൈസി മണ്ണാർക്കാട്, ഹംസ ഫൈസി റാബഗ്,അബൂബക്കർ ദാരിമി ആലമ്പാടി, നൗഷാദ് അൻവരി മോളൂർ, ഷാജഹാൻ ഫൈസി, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ദുആ മജ്‌ലിസിന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഓസ്‌ഫോജ്‌ന ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി മുതുവല്ലൂർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി അൻവർ ഫൈസി നന്ദിയും പറഞ്ഞു.