സഊദിയിൽ പുതിയ കൊവിഡ് കേസുകളും ഗുരുതര രോഗികളും ഇന്ന് വീണ്ടും ഉയർന്നു

0
1007

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 541 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ മരണപ്പെടുകയും 357 രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.


നിലവിൽ 4,906 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 674 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,656 ആയും വൈറസ് ബാധിതർ 388,866 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 377,304 ആയും ഉയർന്നു.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW

LEAVE A REPLY

Please enter your comment!
Please enter your name here