Thursday, 12 December - 2024

ഈജിപ്‌തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 32 മരണം

കൈറോ: ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. സൊഹാഗ് പ്രവിശ്യയിലെ തഹ്‌തയിലുണ്ടായ അപകടത്തിൽ 66 പേർക്ക് പരിക്കേറ്റതായും ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡസൻ കണക്കിന് ആംബുലൻസുകളാണ് സംഭവ സ്ഥലത്തേക്ക് രക്ഷാ പ്രവർത്തനത്തിനായി കുതിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

സംഭവത്തിൽ സഊദി അറേബ്യ ദുഃഖം രേഖപ്പെടുത്തി. ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്‌ത്‌ പ്രസിഡന്റ് അബ്ദിൽ ഫത്താഹ് അൽ സീസിക്ക് അനുശോചന സന്ദേശമയച്ചു.

Most Popular

error: