Saturday, 27 July - 2024

സ്ത്രീപക്ഷ പ്രകടന പത്രിക; യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തണം: മലപ്പുറം ജില്ല വനിത കെഎംസിസി.

റിയാദ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഡോക്ടർ ശശി തരൂരിന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി പ്രഖ്യാപിച്ച പ്രകടന പത്രിക സ്ത്രീപക്ഷ പ്രകടന പത്രികയാണെന്നും യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തുവാൻ സ്ത്രീ സമൂഹം തയ്യാറാവണമെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ വനിതാ കെഎംസിസി പ്രസിഡന്റ്‌ സൽവ സുൽഫി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു.

ദാരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ നൽകുന്ന ന്യായ് പദ്ധതി, ഇതിൽ ഉൾപ്പെടാത്ത തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, സർക്കാർ ജോലിക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാർക്ക് രണ്ട് വർഷത്തെ ഇളവ്, എം.ഫിൽ. പി.എച്ച്.ഡി പഠനം പൂർത്തിയാക്കിയ തൊഴിൽ രഹിതരായ വിദ്യാർഥിനികൾക്ക് മൂന്ന് വർഷക്കാലത്തേക്ക് ഏഴായിരം മുതൽ പതിനായിരം രൂപവരെ സഹായം, വനിത സംരംഭകർക്ക് അതിവേഗ ക്ലിയറൻസോടെ വായ്പ നൽകുവാൻ നടപടികൾ സ്വീകരിക്കുക, കുട്ടികൾക്കെതിരായ പീഡന കേസുകൾ സമയബന്ധിതമായി നടപ്പിലാക്കുവാൻ ഫാസ്റ്റ് ട്രാക് കോടതികൾ രൂപീകരിക്കും തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ഗുണകരമാകുന്ന ഒരു പ്രകടന പത്രികയാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. ഇത് സ്ത്രീ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കൺവൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, വനിത വിംഗ് ഭാരവാഹികളായ ശരീഫ നജ്മുദീൻ, സുമയ്യ ഖാലിദ്, സുലൈഖ ഷൌക്കത്ത്, ഹഫീല നജു, ഹബീബ സഫീർ, നുസൈബ ഷറഫു എന്നിവർ സംസാരിച്ചു.

Most Popular

error: