റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 466 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ മരണപ്പെടുകയും 306 രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 4,205 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 627 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,624 ആയും വൈറസ് ബാധിതർ 386,300 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 375,471 ആയും ഉയർന്നു.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇