റിയാദ്: സഊദിയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് മേഖല ജീവനക്കാർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കിയതായി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ട്രെയിൻ, ബസ് യാത്രാ രംഗത്തെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കാണ് ഇത് നിർബന്ധമാക്കിയത്. മെയ് 13 മുതൽ (ശവ്വാൽ 01) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അതിന് മുമ്പായി ട്രെയിൻ, ബസ് വാഹനങ്ങളിലെ ജീവനക്കാർ വാക്സിൻ എടുക്കണമെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
വാക്സിൻ എടുക്കാത്ത ജീവനക്കാർ ഓരോ ഏഴു ദിവസം കഴിയുമ്പോഴും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്നും ഇതിനുള്ള ചിലവ് തൊഴിലാളികൾ തന്നെ വഹിക്കേണ്ടി വരുമെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. രാജ്യത്ത് ഘട്ടം ഘട്ടമായി വാക്സിൻ നിർബന്ധമാകുമെന്നതിന്റെ സൂചനയായി ഇത് കണക്കാക്കാവുന്നതാണ്.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇