തവക്കൽന ആപ്ലിക്കേഷന് ഇനി അബ്ഷിർ അകൗണ്ട് വേണ്ട, പുതിയ സേവനങ്ങളും ഉൾപ്പെടുത്തി

0
1082

റിയാദ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന തവക്കൽന ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാൻ ഇനി മുതൽ അബ്ഷിറിന്റെ ആവശ്യമില്ല. അബ്ഷീർ പ്ലാറ്റ്ഫോമിന്‍റെ സഹായമില്ലാതെ തന്നെ തവക്കൽന ആപ്പിലൂടെ ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നേരിട്ട് അപ്ഡേറ്റ് ചെയ്യാമെന്നതതടക്കമുള്ള പരിഷ്കാരങ്ങളും ആപിൽ കൊണ്ട് വന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടൊപ്പം നേരത്തെ ലഭ്യമായിരുന്ന സൗകര്യങ്ങൾക്ക് പുറമെ മറ്റു നിരവധി സേവനങ്ങളാണ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

തവക്കൽന ആപ്പിലെ ‘മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ’ സേവനം വഴി തങ്ങളുടെ ആശ്രിതരെയോ സുഹൃത്തുക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ നേരിട്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നതോടെ ഇനി ഇവർക്ക് അബ്ഷീർ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഇതോടൊപ്പം, ഏതു സമയത്തും വ്യക്തിയുടെ മൊബൈൽ നമ്പർ മാറ്റാനും ആപ്പിൽ സൗകര്യമുണ്ട്. വിദേശ തൊഴിലാളികൾക്ക് അവരുടെ താമസരേഖയുടെ നിയമപരമായ നില പരിഗണിക്കാതെ തന്നെ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here