Friday, 13 September - 2024

സി പി എം – ബി ജെ പി ബന്ധത്തിന് തിരിച്ചടി നൽകുക: യു ഡി എഫ് ജുബൈൽ

ജുബൈൽ: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയെ തോൽപിക്കാൻ സി പി എം – ബി ജെ പി ബന്ധം ഇപ്പോൾ മറ നീക്കി പുറത്തു വന്നതായി ജുബൈൽ യു ഡി എഫ് നേതൃ യോഗം അഭിപ്രായപ്പെട്ടു. കോൺഗ്രസ് മുക്ത കേരളമാണ് ഇരു പാർട്ടികളുടെയും ആത്യന്തികമായ ലക്ഷ്യം ബി ജെ പി -ആർ എസ് എസ് നേതാക്കളുടെ തുറന്നു പറച്ചിലുകൾ അതിനെ ശെരി വെക്കുന്നതാണ്. കേരളത്തിലെ മതേതര വിശ്വാസികൾ ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വർണ കള്ള കടത്തിൽ ചരിത്രത്തിൽ ആദ്യമായി മുഖ്യ മന്ത്രിയുടെ ഓഫീസ് വരെ പ്രതികൂട്ടിൽ നിൽക്കുന്ന സാഹചര്യമാണ് പിണാറായി സർക്കാരിന്റെ കാലത്തു ഉണ്ടായത്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച വിഷയത്തിൽ സി പി എമ്മിന് വിശ്വാസികളോട് തെറ്റ് പറ്റി എന്ന് ഏറ്റു പറയേണ്ടി വന്നു.

പി എസ് സി വഴി നിയമനം കാത്തിരിക്കുന്ന ആയിരകണക്കിന് ഉദ്യോഗാർത്ഥികളെ വഞ്ചിച്ച സർക്കാർ പിൻ വാതിലിലൂടെ ആയിരകണക്കിന് സ്വന്തക്കാരെ നിയമിച്ചു. കൊവിഡ് പ്രവാസികളോട് വിവേചനം കാണിച്ച സർക്കാരിനോട് പ്രവാസികളും അവരുടെ കുടുംബംങ്ങളും തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകണം. ഭരണ തുടർച്ച ഉണ്ടാകില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് വോട്ടർ പട്ടികയിൽ ക്രമക്കേട് കാണിച്ചു കള്ള വോട്ടുകൾ ചേർത്ത് അധികാരം കിട്ടുമോ എന്ന് നോക്കുകയാണ് ഇടതുപക്ഷം. നിർണായകമായ ഈ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച സ്ഥാനാര്ഥികളെയാണ് നിർത്തിയിരിക്കുന്നത്. എല്ലാവരെയും വിജയിപ്പിക്കാൻ ജുബൈലിൽ യു ഡി എഫ് രംഗത്തിറങ്ങും.

യോഗത്തിൽ യു ഡി എഫ് നേതാക്കളായ യു എ റഹീം, നൂഹ് പാപ്പിനിശ്ശേരി, ജാഫർ തേഞ്ഞിപ്പലം, നജീബ് നസീർ, ഷംസുദ്ദീൻ പള്ളിയാളി, വിൽ‌സൺ തടത്തിൽ, നൗഷാദ് തിരുവനന്തപുരം, അനിൽ കുമാർ കണ്ണൂർ, ഷാമിൽ ആനിക്കാട്ടിൽ, മുഹമ്മദ് കുട്ടി മാവൂർ, ഷിബു സേവ്യർ, നൗഷാദ് കെ എസ് പുരം, ആഷിഖ് കെ,വി, അമൽജിത്, അരുൺ കല്ലറ, രഞ്ജിത്ത് മാത്യു, ഷാജിദ് കാക്കൂർ എന്നിവർ സംസാരിച്ചു.

Most Popular

error: