റിയാദ്: സഊദിയിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു കമ്പനി. സഊദി ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സി കമ്പനിയാണ് അവധി പ്രഖ്യാപിച്ചത്. അറിയിച്ചു. ജൂൺ അവസാനിക്കുന്നതിനു മുമ്പായി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവർക്കെല്ലാവർക്കും രണ്ടു ദിവസം അവധി അനുവദിക്കുമെന്ന് എസ്.ടി.സി പ്രസ്താവനയിൽ പറഞ്ഞു.
സാമൂഹിക പ്രതിരോധ ശേഷി ഉയർത്താൻ ഔദ്യോഗിക വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയായും എസ്.ടി.സി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ ശ്രമിച്ചാണ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് രണ്ടു ദിവസം അവധി നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളുമായുള്ള ക്രിയാത്മക ഇടപെടലും കമ്മ്യൂണിറ്റി പ്രതിരോധ ശേഷി ഉയർത്താനുള്ള ഫലപ്രദമായ സംഭാവനയുമാണ് വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള ദ്വിദിന അവധിയെന്നും എസ്.ടി.സി പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് കമ്പനി
By Gulf1
618