Sunday, 6 October - 2024

സഊദിയിൽ ഇന്ന് 381 പുതിയ കൊവിഡ് കേസുകൾ, 240 രോഗമുക്തി, 6 മരണം

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 240 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 രോഗികൾ മരണപ്പെടുകയും 381 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 3,688 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 564 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,591 ആയും വൈറസ് ബാധിതർ 383,880, ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 240 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 373,601 ആയും ഉയർന്നു.

Most Popular

error: