Saturday, 27 July - 2024

കുവൈതിൽ കൊവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ഇഖാമ പുതുക്കില്ല

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ മുതൽ ഇഖാമ (താമസ രേഖ) പുതുക്കില്ല. പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ നല്‍കിത്തുടങ്ങുന്ന കൊവിഡ് വാക്‌സിന്‍ മൂന്നു മാസം കൊണ്ട് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണു പദ്ധതി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കര്‍ഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറില്‍ നിന്നു 10 അല്ലെങ്കില്‍ 9 മണിക്കൂര്‍ ആയി ചുരുക്കാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധമായി മന്ത്രിസഭ ഈയാഴ്ച തീരുമാനമെടുക്കും.

അതേസമയം, അടുത്ത റമദാനു ശേഷം സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കുതില്‍നിന്ന് കൊറോണ വാക്‌സിന്‍ സ്വീകരിക്കാത്തവരെ വിലക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ: ബാസില്‍ അല്‍സ്വബാഹ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ജോലി ചെയ്യു വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്യും. അടുത്ത സെപ്റ്റംബറില്‍ കുവൈത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. മുഴുവന്‍ അധ്യാപകര്‍ക്കും സ്‌കൂളുകളിലെ മറ്റു ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും. രാജ്യത്ത് ഇതുവരെ നാലു ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Most Popular

error: