സാമൂഹ്യ സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യം വിതരണം ചെയ്തു

0
311

അല്‍കോബാര്‍: പതിനാല് വർഷമായി ദോഹയിൽ ഹൗസ് ഡ്രൈവറായിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് മരണപ്പെട്ട മലപ്പുറം മേലാറ്റൂർ വേങ്ങൂർ സ്വദേശിയും ദഹറാന്‍ ഏരിയാ കെ.എം.സി.സി വൈസ് പ്രസിഡണ്ടുമായിരുന്ന അബ്ദുസലാം പതിരാമ ണ്ണയുടെ കുടുംബത്തിനു 2020 വര്‍ഷത്തത്തെ സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള

മരണാനന്തര ആനുകൂല്യം വിതരണം ചെയ്തു.ആനുകൂല്യമായ ആറു ലക്ഷം രൂപയുടെ ചെക്ക് ദഹറാന്‍ ഏരിയാ കെ.എം.സി.സി ട്രഷറര്‍ ലുബൈദ് ഒളവണ്ണ കൈമാറി. അല്‍കോബാര്‍ സെന്‍ട്രല്‍ കമിറ്റി വൈസ് പ്രസിഡണ്ട് ഇക്ബാല്‍ ആനമങ്ങാട്,റിയാദ് പെരിന്തല്‍മണ്ണ കെ.എം സി സി സെക്രട്ടറി റഷീദ് വാരിക്കോടന്‍, മേലാറ്റൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ മുസമ്മിൽ ഖാൻ, മുസ്തഫ പാതിരാമണ്ണ, മുഹമ്മദാലി പാതിരാമണ്ണ, മുജീബ് ഫൈസി, മുഹമ്മദാലി ആനമങ്ങാട്,ഇല്യാസ് പടിഞ്ഞാറേതില്‍ എന്നിവര്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here