പാലക്കാട്: സിമന്റ് ലോറി മറിഞ്ഞ് 4 വിദ്യാർഥികൾ ദാരുണമായി മരണപ്പെട്ട പാലക്കാട് പനയമ്പാടം സ്ഥിരം അപകട കേന്ദ്രം. കുട്ടികളുടെ മരണത്തിൽ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അശാസ്ത്രീയമായ റോഡ് നിർമാണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രദേശവാസികൾ വാഹനങ്ങൾ തടയുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പരിഹാരം കാണാമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പ്രദേശവാസികൾ ചെവിക്കൊള്ളുന്നില്ല. പാലക്കാട് കരിമ്പാ പഞ്ചായത്തിലാണ് പനയമ്പാടം. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ പറഞ്ഞിരുന്നു. 2022 വരെയുള്ള കണക്ക് പ്രകാരം 7 പേർ മരിച്ചു. 65 പേർക്കാണ് പരുക്കേറ്റത്.
2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടക്കെണിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവില്ലെന്നതാണ് വസ്തുത. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന 2 സ്കൂളുകളഉം പ്രദേശത്തുണ്ട്. എന്ത് ധൈര്യത്തിൽ കുട്ടികളെ സ്കൂളിൽ വിടുമെന്നാണ് പ്രദേശവാസികളായ രക്ഷകർത്താക്കളുടെ ചോദ്യം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





