ന്യൂഡല്‍ഹി: മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികളില്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. രാജ്യത്ത് ഒരിടത്തും പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. കോടതികളില്‍ നിലവിലുള്ള ഹര്‍ജികളില്‍ പുതിയ ഉത്തരവുകള്‍ നല്‍കുന്നതിനും സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആരാധനാലയ നിയമത്തില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള സിപിഐഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാവാൻ പാടില്ല. പുതിയ സർവേകൾക്കും കീഴ്കോടതികൾ ഉത്തരവിടരുതെന്നും സുപ്രീംകോടതിയുടെ നിർദേശമുണ്ട്.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നാലാഴ്ചക്കുള്ളിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. നിയമത്തിലെ സെക്ഷൻ 2,3,4 എന്നിവയിലാണ് കോടതിയിൽ പുനഃപരിശോധനയുണ്ടാവുക. ഈ വകുപ്പുകൾ മതകേന്ദ്രങ്ങളുടെ പരിവർത്തനം തടയുന്നു. ആരാധനാലയങ്ങളിൽ 1947ലെ സ്ഥിതി തുടരണമെന്നാണ് ഈ വകുപ്പുകൾ പറയുന്നത്.
2020ൽ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് നിയമം സംബന്ധിച്ച് ആദ്യം ഹരജി നൽകിയത്. തുടർന്ന് ഇതുസംബന്ധിച്ച് കൂടുതൽ ഹരജികൾ കോടതിക്ക് മുമ്പാകെ എത്തുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തൽസ്ഥിതി തുടരണം എന്ന വ്യവസ്ഥ അടക്കമുള്ളവ ചോദ്യം ചെയ്താണ് ഹരജികൾ സമർപ്പിക്കപ്പെട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക