ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; മലയാളി സഊദിയിൽ മരിച്ചു

0
2818

റിയാദ്: ക്രിക്കറ്റ്​ കളിക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ്​ റിയാദ്​ എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​.

രാവിലെ റിയാദ്​ എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യു​േമ്പാൾ നെഞ്ചുവേദന അ​നുഭവപ്പെടുകയായിരുന്നു. ഉടൻ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായിരുന്നു.

പിതാവ്: പരേതനായ ഗോപാൽ, മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.