റിയാദ്: രാജ്യത്ത് വിസിറ്റ് വിസയില്‍ പ്രവേശിക്കുന്നവര്‍ക്ക് കാലാവധിയുള്ള തങ്ങളുടെ കൈവശമുള്ള അന്താരാഷ്ട്ര, വിദേശ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് വ്യക്തമാക്കി ട്രാഫിക് ഡയക്ടറേറ്റ്. വിസിറ്റിങ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ വാഹനമോടിക്കാവുന്നതാണെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ, ഇതില്‍ ഏതാണ് ആദ്യമെത്തുന്നത് എങ്കില്‍ അതുവരെ സാധുവായ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉപയോഗിച്ച് സഊദിയില്‍ വാഹനമോടിക്കാമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് സ്ഥിരീകരണം നല്‍കിയത്.
സഊദിയില്‍ നിന്ന് ലൈസന്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ സ്വന്തം നാട്ടിലെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് സഊദിയില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടോയെന്ന ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.