സഊദിയിൽ സ്കൂളിൽ വെച്ച് ചിത്രങ്ങൾ എടുത്താൽ ജുവനൈൽ ആക്റ്റ് പ്രകാരം നടപടി

0
1292

റിയാദ്: വിദ്യാർത്ഥികൾ സ്കൂളിൽ ആയിരിക്കുമ്പോൾ ചിത്രങ്ങൾ എടുക്കരുതെന്നും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തരുതെന്നും അഭിഭാഷകൻ റവായ അൽ-മൽക്കി മുന്നറിയിപ്പ് നൽകി. വിവിധ വിവരസാങ്കേതിക വിദ്യകളിലൂടെ അപകീർത്തിപ്പെടുത്തുകയും മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്നത് ജുവനൈൽ സമ്പ്രദായ നടപടിക്രമങ്ങൾക്കും പിഴകൾക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സൈബർ കുറ്റകൃത്യം ചെയ്യുന്ന ഒരാൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും 500,000 റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കുമെന്നും സൈബർ കുറ്റകൃത്യ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ക്യാമറകളോ മറ്റോ ഉള്ള മൊബൈൽ ഫോണുകൾ ഉൾപ്പെടെ വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും ഇതിന്റെ കീഴിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കൾ കുട്ടികളെ ഉപദേശിക്കുകയും മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും വേണം, ഈ ശിക്ഷകൾ സ്കൂളുകളിൽ മാത്രമല്ല, പൊതുവെ അവരുടെ ജീവിതത്തിലും ബാധകാമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി