ദീപാവലിക്ക് വീടൊന്ന് വൃത്തിയാക്കി; വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ കൂട്ടത്തിൽ പെട്ടത് 4 ലക്ഷം രൂപയുടെ സ്വർണാഭരണം

0
1674

ജയ്പൂർ: ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപയുടെ സ്വർണാഭരണം മാലിന്യ ട്രക്കിലേക്ക് എറിഞ്ഞു. അമളി മനസിലാക്കിയതോടെ കുടുംബം മുൻസിപ്പൽ കോർപറേഷനെ സമീപിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്വാര സ്വദേശി ചിരാ​ഗ് ശർമയ്ക്കാണ് ‘ലക്ഷങ്ങളുടെ അമളി’ സംഭവിച്ചത്.

ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി വീട് വൃത്തിയാക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ എല്ലാം ഒരുമിച്ച് സുരക്ഷിതമായി കവറിലാക്കി മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് മാലിന്യം ശേഖരിക്കാൻ ട്രക്ക് എത്തിയത്. ധൃതിയിൽ മാലിന്യങ്ങൾക്കൊപ്പം എടുത്തുവെച്ച സ്വർണവും ട്രക്കിലേക്ക് എറിഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് അമളി പറ്റിയ കാര്യം ചിരാ​ഗ് തിരിച്ചറിയുന്നത്. ഉടനെ മുൻസിപ്പൽ കോർപറേഷൻ മേയറെ വിളിച്ച് വിവരമറിയിച്ചു.