നാട്ടിലെത്തിയ സഊദിയിലെ ഒ ഐ സി സി പ്രവർത്തകൻ ട്രെയിൻ തട്ടി മരിച്ചു

0
1635

മലപ്പുറം: ജിദ്ദയിലെ ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ്) സജീവ പ്രവർത്തകൻ കാളികാവ് സ്വദേശി ഷിബു കൂരി(43) ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ (തിങ്കൾ) വൈകിട്ട് 7:30ന് വാണിയമ്പലം വെള്ളാംബ്രത്ത് വെച്ച് ഷൊർണൂർ-നിലമ്പൂർ ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.

വീരാൻ കുട്ടി കൂരിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: നജ്ല. മക്കൾ: അസ്ഹർ അലി, അർഹാൻ. മഞ്ചേരി മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞതിന് ശേഷം ഇന്ന് (ചൊവ്വ) കാളികാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.