ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയിലും ദുബയിലേക്കു പറക്കാം, പക്ഷെ ഈ നിബന്ധന പാലിക്കണം

0
4701

ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകളോട് സന്ദര്‍ശക വിസയിലും ദുബയിലേക്ക് വരാമെന്നു ഫ്‌ളൈ ദുബൈ അറിയിച്ചു. ഇന്ത്യയെ കൂടാതെ നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നിബന്ധനകളോടെ സന്ദർശക വിസകളിൽ ദുബൈയിലേക്ക് വരാം. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രവേശന വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 താമസിച്ച ശേഷമേ ദുബൈയിലേക്ക് പ്രവേശനം അനുവദിക്കൂ.

ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ അവസാനം രണ്ടാഴ്ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പിസിആര്‍ പരിശോധനാ നിബന്ധനകള്‍. യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതിയും നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനാ ഫലവും ഹാജരാക്കണം.

പരിശോധനാഫലം ഇംഗ്ലീഷ്, അറബി ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ ആയിരിക്കണമെന്നും ക്യുആര്‍ കോഡ് ഉള്ളതും ആയിരിക്കണം. 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബയിലേക്ക് വരാമെന്ന് എമിറേറ്റ്‌സും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.