സഊദിയിൽ 12 മുതലുള്ള കുട്ടികൾക്ക് മോഡേർണ വാക്സിൻ നൽകാൻ അനുമതി

0
1180

റിയാദ്: രാജ്യത്ത് 12 മുതൽ 17 വരെയുള്ള കുട്ടികൾക്കും മോഡേർണ കൊവിഡ് വാക്സിൻ നൽകാൻ ഫുഡ്‌ ആൻഡ് ഡ്രഗ്സ് അതോറിറ്റി അനുമതി നൽകി. അതോറിറ്റിയുടെ മുൻപിൽ മോഡേണ കമ്പനി അംഗീകാരത്തിനായി ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തി 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്കും ഇത് ഉപയോഗിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയത്.

ഈ വിഭാഗങ്ങളെ വാക്സിൻ നൽകുന്നതിൽ ഉൾപെടുത്താനുള്ള അതോറിറ്റിയുടെ തീരുമാനം കമ്പനി നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ, “മോഡേർണ കൊവിഡ് -19 (mRNA- 1273)” വാക്സിൻ പ്രത്യേക നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ക്ലിനിക്കൽ പഠനങ്ങളും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികളിൽ ഈ വാക്സിൻ സുരക്ഷിതമാണെന്ന് അവലോകനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മോഡേർണ കൊവിഡ് -19 വാക്സിൻ (mRNA-1273) 17 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് നൽകാൻ ഈ വർഷം ജൂലൈയിലാണ് സഊദിയിൽ അനുമതി നൽകിയത്.