ഇന്ത്യയിൽ നിന്നും കുവൈതിലേക്ക് വിമാന സർവീസിന് അനുമതി

0
4518

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്. ഇന്ന് ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. ആറ് രാജ്യങ്ങളിൽ നിന്ന് വാണിജ്യ സർവ്വീസുകൾ ആരംഭിക്കാനാണ് അനുമതി. കൊറോണ എമർജൻസി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുകയെന്ന് കുവൈത്ത് മന്ത്രാലയം അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഈജിപ്തിൽ നിന്നും വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രിസഭ പ്രസ്താവനയിൽ അറിയിച്ചതായി  റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുമായുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നതായി കുവൈത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു

ഇതിന്റെ മാനദണ്ഡങ്ങളും മറ്റു വിവരങ്ങളും പുറത്ത് വന്നിട്ടില്ല. ഇക്കാര്യങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് കരുതുന്നത്.