ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഗ്രീൻ ആർട്സ് പാർക്ക് സന്ദർശകരെ ആകർഷിക്കുന്നു. ചെങ്കടൽ തീരത്തെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന ഈ പാർക്ക്, ജിറാഫുകൾ, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളുടെ ആകർഷകമായ രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
വിവിധതരം കുറ്റിച്ചെടികൾ പാർക്കിന് മികച്ച അനുഭവം നൽകുന്നു. നടക്കാനും ജോഗിങ് ചെയ്യാനും സൈക്കിൾ ചവിട്ടാനും അനുയോജ്യമായ ഈ പാർക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളെയാണ് ആകർഷിക്കുന്നത്.





