ദമാം: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിനോട് അനുബന്ധിച്ച് യൂനിറ്റ്, സെക്ടർ ഭാരവാഹികൾക്ക് സർഗശാല ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന സോൺ സാഹിത്യോത്സവിന് മുന്നോടിയായി നാൽപ്പതിലധികം യൂനിറ്റുകളിലും, 8 സെക്ടറുകളിലുമുള്ള ഈ പരിപാടിക്ക് പുറമെ
സാഹിത്യോത്സവിന്റെ വിളമ്പരം അറിയിച്ചു കൊണ്ട് നൂറിലധികം കുടുംബങ്ങളിൽ ഫാമിലി സാഹിത്യോത്സവുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രിസാല സ്റ്റഡി സർക്കിൾ ദമാം സോൺ കലാലയം സെക്രട്ടറി അബ്ദുൽ ഹസീബ് മിസ്ബാഹി ശില്പശാലക്ക് നേതൃത്വം നൽകി. ദമാം അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന സർഗശാലയിൽ ആർ. എസ്. സി ദമാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങൾ അധ്യക്ഷനായി. സോൺ സെക്രട്ടറിമാരായ സഈദ് പുഴക്കൽ, ആഷിഖ് കായംകുളം, താജ് ആറാട്ടുപുഴ, റെംജു റഹ്മാൻകായം കുളം, ജംഷീർ തവനൂർ എന്നിവരും എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ ബഷീർ പനമരം, സ്വബൂർ കണ്ണൂർ, ആസിഫലിവെട്ടിച്ചിറ, ജാബിർ മാഹി, നബീൽ മാഹി, സാലിം കാസർകോഡ് എന്നിവർ സംബന്ധിച്ചു.
ആർ എസ്. സി ദമ്മാം സോൺ ജനറൽ സെക്രട്ടറി
ജിഷാദ് ജാഫർ കൊല്ലം സ്വാഗതവും, ഓർഗനൈ സിംഗ് സെക്രട്ടറി അബ്ദുൽ ഹകീം പൂവാർ നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





