കാറോടിക്കുകയായിരുന്ന വനിതയെ അക്രമിച്ച ആറ് പേർ പോലീസ് പിടിയിൽ

0
1831

റിയാദ്: റിയാദിൽ കാറോടിക്കുകയായിരുന്ന വനിതയെ അക്രമിച്ച പ്രതികളെ പോലീസ് പിടുകൂടി. തലസ്ഥാന നഗരിയായ റിയാദിലാണ് യുവതിയെ യുവാക്കൾ ശല്യം ചെയ്ത് ആക്രമിച്ചത്. നമ്പർ പ്ലെയ്റ്റ് ഇല്ലാത്ത കാറിലെ സംഘം സ്ത്രീ ഓടിച്ചിരുന്ന കാറിൽ വന്നിടിക്കുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.

സ്വദേശി പൗരന്മാരായ യുവാക്കളാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് പ്രതികളെന്ന് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് അറിയിച്ചു. പിടികൂടിയ പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.