ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട, പിടിച്ചെടുത്തത് 16 ലക്ഷം ഗുളികകൾ, രണ്ട് പേർ അറസ്റ്റിൽ, വീഡിയോ

0
2409

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻ മയക്കുമരുന്ന് കണ്ടെത്തി. ഏകദേശം 1.6 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തിയത്. ഒരു ട്രക്ക് അടങ്ങുന്ന ചരക്ക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വളരെ ആസൂത്രിതമായി കാപ്റ്റഗോൺ ഗുളികകൾ ട്രക്കിന്റെ പ്ലാറ്റ്ഫോം അടിയിൽ സുരക്ഷിതമായ നിലയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു.

അതീവ രഹസ്യമായി ഒളിപ്പിച്ച ട്രക്കിന്റെ പ്ലാറ്റ്ഫോം, മെഷീൻ കട്ടർ ഉപയോഗിച്ചാണ് തുറന്നത്. രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയതോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി ഏകോപനം നടത്തി പരിശോധന പൂർത്തീകരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. എല്ലാ ഇറക്കുമതി, കയറ്റുമതി സാധനങ്ങൾക്കും യാത്രക്കാർക്കും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ സുരക്ഷയെ തകർക്കുന്ന കള്ളക്കടത്ത് തടയാൻ ശ്രമിക്കുന്നുണ്ടെന്നും, അതിനായി ബന്ധപ്പെട്ട അധികാരികളുമായുള്ള സഹകരണവും ഏകോപനവും നടത്തുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.

അതോറിറ്റി പുറത്തു വിട്ട വീഡിയോ