റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണെന്നും സഊദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ടെന്നും സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയിൽ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിയമ നടപടികൾ പൂർത്തിയാക്കാനുള്ള സഊദി അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. വൻതുക ദിയ തുക കണ്ടെത്തിയ കൂട്ടായ്‌മയെ അംബാസഡർ അഭിനന്ദിച്ചു.
സഊദി ജയിലുകളിൽ ശിക്ഷാ കാലാവധി പൂർത്തിയായിട്ടും ജയിൽ മോചിതരാകാൻ സാധിക്കാത്തവരുടെ കേസുകളിൽ കാര്യമായ ശ്രദ്ധ പതിയണമെന്നും ആവശ്യമായ നിയമ സഹായം നൽകി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നുമുള്ള ആവശ്യത്തിനും അംബാസഡർ അനുകൂലമായ പ്രതികരിച്ചു . ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലേബർ വെൽഫെയർ വിഭാഗവും പാസ്‌പോർട്ട് വിഭാഗവും സേവന സജ്ജരായി രംഗത്തു ണ്ടെന്നും അംബാസഡർ അറിയിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടെന്നും ഇഖാമ കാലാവധി തീർന്നവരും ഹുറൂബിലകപ്പെട്ടവരുമായ അനധികൃതമായി സഊദിയിൽ കഴിയുന്ന ഇന്ത്യക്കാരെ ദീർഘമായ നിയമ നടപടികൾക്ക് വിധേയരാകാത്ത വിധം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പബ്ലിക് റൈറ്സിൽ നിന്നുള്ള നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കിയാലും പ്രൈവറ്റ് റൈറ്സിൽ നടപടികൾ തീരാത്തതാണ് കാലതാമസത്തിന് കാരണം. സഊദി അതോറിറ്റികളിലെ കാലതാമസം സ്വാഭാവികമാണെന്നും എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ എളുപ്പമാക്കുമെന്നും അംബാസഡർ പറഞ്ഞു. ഇക്കാര്യത്തിൽ നിലവിൽ പൊതുമാപ്പ് പ്രഖ്യാപിക്കാൻ ഇടയില്ല.
സഊദിയിൽ വെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദ്ദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നതിൽ കാലതാമസമില്ലെന്നും വെൽഫെയർ വിഭാഗം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കി വരുന്നുണ്ടെന്നും ഇത്തരം വിഷയങ്ങൾക്ക് വെൽഫെയർ ഫണ്ടിൽ നിന്ന് സാധ്യമാകുന്ന സഹായങ്ങൾ നൽകുമെന്നും അംബാസഡർ അഡ്വ. ഹാരിസ് ബീരാൻ എം പി യെ അറിയിച്ചു.
സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





