ഉരുൾപൊട്ടലിൽ തകർന്ന സ്കൂളുകളിലെ വിദ്യാർഥികൾ തിരികെ ക്ലാസിലേക്ക്

0
1178

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഇന്ന് ക്ലാസുകൾ പുനരാരംഭിക്കും. വർണാഭമായ ചടങ്ങുകളോടെയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനഃപ്രവേശനോത്സവം നടക്കുക.

ഒരു മാസത്തിനുശേഷം അവർ ഇന്ന് വീണ്ടും സ്കൂളുകളിലേക്ക് എത്തുകയാണ്. ദുരന്തം നക്കിത്തുടച്ച മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അട്ടമലയിലെയും വിദ്യാർഥികൾ. ജൂലൈ 31ന് പുലർച്ചെ നിനച്ചിരിക്കാതെ വന്ന ഉരുൾ ദുരന്തം മറ്റെല്ലാറ്റിനുമൊപ്പം തങ്ങൾക്കേറെ പ്രിയപ്പെട്ട ചില സഹപാഠികളെയും സ്കൂളുകളെയുമാണ് ഇല്ലാതാക്കിയത്. വെള്ളാര്‍മലയിലെ സ്കൂൾ ഇനി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈയിലെ ജി.എല്‍.പി സ്കൂൾ മേപ്പാടി എ.പി.ജെ ഹാളിൽ സജ്ജീകരിച്ച ക്ലാസ്സ് റൂമുകളിലുമാണ് പ്രവര്‍ത്തിക്കുക.