അൽ ബഹ: അൽ ബഹയിൽ പൈതൃകം സംരക്ഷിക്കുന്നതിനും സാമ്പത്തിക അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനുമായി തങ്ങളുടെ കരകൗശലവിദ്യ അഭ്യസിക്കുന്ന ധാരാളം കരകൗശല വിദഗ്ധരുണ്ടിവിടം. പൈറോഗ്രാഫിയിൽ അഭിനിവേശമുള്ള മുഹമ്മദ് ബിൻ ജമാൻ അൽ സഹ്‌റാനിയും ഈദ അലി അൽ സഹ്‌റാനിയും ഈ പ്രദേശത്തെ അത്തരത്തിലുള്ള രണ്ട് കരകൗശല വിദഗ്ധരാണ്. രണ്ട് കലാകാരന്മാർ അവരുടെ മാതാപിതാക്കളിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും പഠിച്ച കാലിഗ്രാഫിക്, പൈറോഗ്രാഫിക് കഴിവുകൾ പ്രയോചനപ്പെടുത്തുകയാണ്.
മുഹമ്മദ് വർഷങ്ങളായി ശിൽപം ചെയ്യുന്നയാളാണ്. ‘എൻ്റെ മാതാപിതാക്കളും മുത്തശ്ശിമാരും അവരുടെ ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് മരപ്പണി പരിശീലിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. തടിയിൽ കൊത്തുപണികൾക്കും പൈറോഗ്രാഫിക്കും വൈദഗ്ധ്യവും കൃത്യതയും ക്ഷമയും ആവശ്യമാണ് ‘ – മുഹമ്മദ് പറയുന്നു.
അൽ ബഹയുടെ സ്വഭാവത്തിൽ നിന്നും ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തടി ശിൽപങ്ങളും വാതിലുകളും ജനലുകളും അലങ്കരിക്കാൻ ഈദ ആധുനിക പെയിന്റിങ് ടെക്നിക്കുകളും പൈറോഗ്രാഫിയും ഉപയോഗിക്കുന്നുണ്ട്. കരകൗശല വസ്തുക്കളിൽ പൈതൃക കമ്മിഷന് താൽപ്പര്യമുണ്ടെന്നും അവയെ പ്രോത്സാഹിപ്പിക്കുന്നതിനായി ശിൽപശാലകളും മറ്റ് പരിപാടികളും സംഘടിപ്പിച്ച് അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും കലാകാരന്മാർ പറയുന്നു.
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രചാരമുള്ളതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ അൽ ബഹ മേഖലയിൽ കരകൗശലവസ്തുക്കളോട് വലിയ താൽപ്പര്യമാണുള്ളത്.





