റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്രം വളച്ചൊടിക്കാത്ത ഇന്ത്യൻ ഭൂതകാലത്തെ കുറിച്ച് കുട്ടികൾക്കായി ചർച്ചാ സദസ്സ് നടത്തി. ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പി.എം.എഫ് വില്ലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സലിം വാലില്ലപ്പുഴ അധ്യക്ഷത വഹിച്ചു. അലിഫ് ഇന്റർ നാഷണൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മഷീറ സൈനബ് സദസ്സ് ഉദ്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബിലാൽ നിസാം, റിഹാൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. പി.എം.എഫ് നാഷണൽ കമ്മറ്റി സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഭാരവഹികളായ ജോൺസൺ മാർക്കൊസ്, ജലീൽ ആലപ്പുഴ, ഖാൻ പത്തനംതിട്ട, മുത്തലിബ് കോഴിക്കോട്, റിയാസ് വണ്ടൂർ, സിയാദ് വർക്കല, നൗഫൽ കോട്ടയം, നിഷാദ്, റഫീഖ്, ഫൗസിയ നിസാം, ഫെമിന നിഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബിനു.കെ. തോമസ്, കെ. ജെ.റഷീദ്, ബാബു വർക്കല, സിമി ജോൺസൺ, ശൈലജ ഖാൻ, സ്കറിയ, ബീന സ്കറിയ, അജ്മൽ ഖാൻ, ഷഹീൻ എന്നിവർ നേതൃത്വം നൽകി. പി. എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു. കുട്ടികളിൽ തികച്ചും ദേശ സ്നേഹം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ ചോദ്യോത്തര പരിപാടി കളും സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





