സഊദിയിൽ പ്രവാസി സുഹൃത്തുക്കൾക്കിടയിലെ കലഹത്തിനിടെ ഒരാൾക്ക് ദാരുണ മരണം, ഒരാൾ പോലീസ് പിടിയിൽ

0
4926

റിയാദ്: സഊദിയിൽ പ്രവാസി സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹം ഒരാളുടെ മരണത്തിൽ കലാശിച്ചു. ഇന്ത്യൻ പ്രവാസികൾക്കിടയിലെ കലഹമാണ് മരണത്തിൽ കലാശിച്ചത്. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ശുഐബ് അബ്ദുൽ കലാം പൊലീസ് കസ്റ്റഡിയിലാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ നടത്തിയ അന്വേഷണത്തിലാണ് ശുഐബ് അബ്ദുൽ കലാം പോലീസ് പിടിയിലായത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷാ റാണി.