റിയാദ്: സഊദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുന്ന പൗരന്മാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സഊദി ആഭ്യന്തര മന്ത്രാലയമാണ് പൗരന്മാർക്ക് സഊദിക്ക് പുറത്തേക്ക് പോകാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന നിബന്ധന നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഓഗസ്ത് 9 തിങ്കളാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക് സിൻ നിർബന്ധമാണെന്ന പഠന റിപോർട്ടുകൾക്ക് പിറകെയാണ് സഊദി അറേബ്യ നിബന്ധനകൾ കർശനമാക്കിയത്.
എന്നാൽ, 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കൊറോണ ബാധിച്ച് ഭേദമായി 6 മാസം കഴിയാത്തവരെയും കൊറോണ ബാധിച്ച് സുഖം പ്രാപിച്ച ശേഷം ഒരു ഡോസ് വാക്സിനെടുത്തവരെയും നിബന്ധനയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് സഊദി സെൻട്രൽ ബാങ്ക് അംഗീകരിച്ച സഊദിക്ക് പുറത്ത് നിന്നുള്ള അപകടങ്ങൾ കവർ ചെയ്യുന്ന ഹെൽത്ത് ഇൻഷൂറൻസ് പോളിസി എടുത്തിരിക്കണമെന്ന നിബന്ധന പാലിച്ചായിരിക്കണം യാത്ര.




