തിരച്ചില്‍ താൽക്കാലികമായി നിർത്തി; നാളെ പുലര്‍ച്ചെ പുനരാരംഭിക്കും
മേപ്പാടി: മഴയും മൂടൽമഞ്ഞും ശക്തമായ ഒഴുക്കുള്ള പുഴയും തകർന്നടിഞ്ഞ പാലവും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളി ഉയർത്തിയപ്പോൾ വടവും താൽക്കാലിക പാലവും നിർമിച്ചു രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി സൈന്യവും എൻഡിആർഎഫും. ഒപ്പം എന്തിനും തയാറായി നാട്ടുകാരും ചേർന്നു . രാവിലെ മുതൽ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ നടക്കാതെ വരികയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റോഡ് മുഖാന്തരമോ മറ്റുവഴികളിലൂടെയോ ദുരന്ത സ്ഥലത്തെത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഏറ്റവും അനുയോജ്യമായതു രക്ഷാദൗത്യമായി കണക്കാക്കുന്നത് എയർലിഫ്റ്റിങ്ങാണ്. എന്നാൽ വയനാട് ദുരന്തത്തിൽ മഴയും മൂടൽമഞ്ഞും ഉൾപ്പെടെ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യത്തിനു കാലാവസ്ഥ രാവിലെ മുതൽ തന്നെ തടസ്സം സൃഷ്ടിച്ചിരുന്നു. ഒടുവിൽ കാലാവസ്ഥ അൽപം അനുകൂലമായ വൈകിട്ട് അഞ്ചരയോടെയാണ് എയർഫോഴ്സ് ഹെലികോപ്റ്റർ രക്ഷാദൗത്യത്തിനായി അതിസാഹസികമായി ചൂരൽമലയിൽ വന്നിറങ്ങിയത്. ഹെലികോപ്റ്ററിന് ഇറങ്ങാൻ തടസ്സം സൃഷ്ടിക്കുന്ന പാറകളും ഹൈടെൻഷൻ കേബിളുകളും മറ്റുമുള്ള മലമ്പ്രദേശത്താണ് അതിസാഹസികമായി ഹെലികോപ്റ്റർ പറന്നിറങ്ങിയത്.
മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. തിങ്കളാഴ്ച രാത്രിയിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളിലായി മരണസംഖ്യ 120 ആയിട്ടുണ്ട്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് ശരിയായ കണക്ക് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





