ദമാം: നാട്ടിലേക്ക് പോകാനായി ദമാം എയർപോർട്ടിൽ എത്തിയ മലയാളി യുവാവ് എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് ആണ് ദമാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. 38 വയസായിരുന്നു. എയർ പോർട്ടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് സംഭവം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഉച്ചക്ക് 12 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി വരുന്നതിനു എയർപോർട്ടിൽ എത്തിയതായതായിരുന്നു. എമിഗ്രെഷനിലെ പരിശോധനയിൽ എക്സിറ് റീ എൻട്രി ഇല്ലാത്തതിനെത്തുടർന്നു പുറത്തു പോയി സ്‌പോൺസറെ വിളിച്ചു റീ എൻട്രി അടിച്ചു വരാൻ എമിഗ്രെഷൻ ഓഫീസർ നിർദ്ദേശിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്. ഇതിനിടയിൽ എയർ പോർട്ടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
നാട്ടിലേക്ക് വരുന്ന വിവരം ഇന്നലെ ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റു ഒരു വിഷയങ്ങളും മാനസിക പ്രശ്നങ്ങളും ഷിഹാബിനുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ദമാമിലെ സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ ഇഖ്ബാൽ ആനമങ്ങാട് പ്രാദേശിക ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഹുസ്സൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബം നാട്ടിലാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





